കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ്-യുവമോര്‍ച്ച പ്രവര്‍ത്തകനായ സി.എം വിനോദ്കുമാറിനെ സിപിഎമ്മുകാര്‍ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂരില്‍ കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന് വാഹനത്തില്‍ കണ്ണൂരിലേക്ക് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനം പെരുമ്പയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വാഹനം തീവയ്ക്കുകയുമായിരുന്നു. രക്ഷപ്പെട്ടോടിയ വിനോദ് കുമാറിനെ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സരിന് ശശിയടക്കം 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ നടന്ന അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നാരായണനെ പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂര്‍ സ്വദേശിയായ ലക്ഷ്മണനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്ലീനം പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ നിരാശ മറികടക്കാന്‍ കൊലപാതക രാഷ്ട്രീയം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: