ധാക്ക: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി.
18 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പ്രതിപക്ഷ മുന്നണിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശനിയാഴ്ച റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കവേയാണ് പടിഞ്ഞാറന്‍ നഗരമായ കോച്ചാന്ത്പൂരില് പോലീസ് വെടിവെയ്പ് നടത്തിയത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയിലെ മുഖ്യ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ ആയിരത്തോളം വരുന്ന പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. നാലു പോലീസ് വാഹനങ്ങള്‍ ഇവര്‍ ആക്രമിക്കുകയും ചെയ്തു.
നാടന്‍ ബോംബുകളെറിഞ്ഞും മറ്റുമാണ് പ്രതിഷേധക്കാര്‍ പോലീസിനെ നേരിട്ടതെന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആദ്യം റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെങ്കിലും ശ്രമം വിഫലമായപ്പോള്‍ റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നും മേഖലാ ഡെപ്യൂട്ടി പോലീസ് മേധാവി സഹീദുള് ഇസ്ലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: