ടെഹറാന്‍: ഇറാനിലെ ആണവ നിലയത്തിനടുത്തുണ്ടായ ഭൂചലനത്തില്‍ ഏഴ് മരണം. റിക്ടര്‍ സ്ക്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. റഷ്യ നിര്‍മിച്ച ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷറില് നിന്ന് 60 കിലോ മീറ്റര്‍ അകലെ ബോറോസ്ജാനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇറാനിലെ തെക്കന്‍ നഗരമായ ബാമില്‍ 2003 ഡിസംബറിലുണ്ടായ ഭൂചലനത്തില്‍ 26000 പേര് കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: