കോട്ടയം: മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച് അപകടത്തിനിടയാക്കിയ വികാരിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിരുവഞ്ചൂര്‍ മൗണ്ട്കാര്‍മല്‍ പള്ളിയിലെ വികാരി ആന്റണി മണപ്പുറത്തിനെയാണ് നാട്ടുകാര്‍ പിടികൂടി മണര്‍കാട് പോലീസിലേല്‍പ്പിച്ചത്.
കഴിഞ്ഞദിവസം അര്‍ദ്ധരാത്രി പാറമ്പുഴയിലെ ഒരു മരണവീടിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനത്തിലാണ് വൈദികന് ഓടിച്ച കാര്‍ ഇടിച്ചുകയറിയത്. ശബ്ദം കേട്ട് മരണവീട്ടിലുണ്ടായിരുന്നവര് മദ്യലഹരിയിലായിരുന്ന ഫാ.ആന്റണിയെ മണര്‍കാട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാറില്‍ നിന്നും മദ്യവും കണ്ടെത്തിയിരുന്നു.
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പിന്നീട് ബന്ധുക്കളെത്തി വൈദികനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ കേസെടുക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം പൊലീസിനുമേല്‍ ഉണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: