ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1988 ഫെബ്രുവരിയിലെ സ്ക്കൂള് ക്രിക്കറ്റ് കാലഘട്ടത്തില്‍ ശാരദാശ്രമം വിദ്യാ മന്ദിര്‍ സ്ക്കൂളിനു വേണ്ടി സച്ചിനുമായി ചേര്‍ന്ന് കാംബ്ലി നേടിയ 664 റണ്‍സിന്റെ കൂട്ടുക്കെട്ട് വളരെയേറെ ശ്രദ്ധ നേടിയതാണ്.
ഇന്ത്യയ്ക്ക് വേണ്ടി 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കാംബ്ലി പാഡണിഞ്ഞു. 1995ലാണ് ടെസ്റ്റില്‍ നിന്ന് കാംബ്ലി വിരമിച്ചത്. 2009ലാണ് കാംബ്ലി ആഭ്യന്തര ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് 2011ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: