ഇസ്ലാമബാദ്: പാക്കിസ്ഥാനിലേക്ക് അമേരിക്ക വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഗോത്ര മേഖലയിലാണ് ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലമായി രണ്ട് മിസൈലുകള്‍ പതിച്ചത്. മിറന്ഷായിലേക്കും തെക്കന്‍ വാസിര്സ്ഥാനിലേക്കുമാണ് മിസൈലുകള്‍ തൊടുത്തതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മേഖലയിലിപ്പോഴും ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ആക്രമണത്തില്‍ ആളപായമുള്ളതായി അറിവായിട്ടില്ല. പാക്കിസ്ഥാനും ഖൈബര്‍ പാഖ്തുന്ഖ്വ ഭരിക്കുന്ന പാക്കിസ്ഥാന് തെഹരി ഇ ഇന്‍സാഫ് സര്‍ക്കാരും നിരന്തരമായി നടന്നു വരുന്ന ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കാന്‍ നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹര്യത്തിലാണ് ഇത്തരമൊരു ആക്രമണം വീണ്ടും ഉണ്ടായിരിക്കുന്നത്. നവംബര്‍ 21ന് ഹംഗ്വാ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: