കോട്ടയം: നാട്ടകം ഗവ. കോളേജില്‍ വീണ്ടും എസ്എഫ്ഐ അക്രമം. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കോളേജ് ക്യാമ്പസില്‍വച്ച് എബിവിപി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ എസ്. കൃഷ്ണകുമാറിന് കമ്പിവടിയും ഇഷ്ടികയുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണനെയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രമേശിനെയും ഇരുപതോളം വരുനന എസ്എഫ്ഐക്കാര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കമ്പിവടി, പലക കഷ്ണം, കല്ല് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അക്രമം. നിരവധി കേസുകളില്‍ പ്രതികളായ എസ്എഫ്ഐക്കാരാണ് അക്രമം അഴിച്ചുവിട്ടത്. പിന്നീട് എസ്എഫ്ഐക്കാര്‍ ബസേലിയോസ് കോളേജിലെ എബിവിപി പ്രവര്‍ത്തകനായ അനിലിനെയും നഗരമധ്യത്തില്‍ അക്രമിച്ചു. കോട്ടയം നഗരത്തിലെ കലാലയങ്ങളില്‍ ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കു നേരെ എസ്എഫ്ഐ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം എസ്എഫ്ഐ കനത്ത വില നല്‍കേണ്ടിവരുമെന്നും എബിവിപി കോട്ടയം നഗര്‍ സെക്രട്ടറി വിനീത് മുന്നറിയിപ്പു നല്കി. അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി കോട്ടയം നഗര്‍ സമിതി പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: