തിരുവനന്തപുരം: സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെങ്കില്‍ കൂട്ടായ തീരുമാനം ആവശ്യമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയും അന്വേഷണ ഏജന്‍സികളുടെ ചുമതലതയുളള മന്ത്രിമാരും, വിവിധ കക്ഷി നേതാക്കളും കൂടിയാലോചിക്കാതെ അന്വേഷണ കാര്യം തീരുമാനിക്കാന്‍ കഴിയില്ല. കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സാവകാശം ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന് വെളിപ്പെടുത്തലുകളെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. എല്ലാ കാര്യത്തിലും പങ്കുള്ളയാളുകള് വെളിപ്പെടുത്തലുകള്‍ നടത്തി അവരുടെ കാര്യങ്ങള്‍ കഴിയുമ്പോള്‍ പിന്മാറുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഫയല്‍ കണ്ടിരുന്നോയെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാകില്ല. എന്നാല്‍ ഏത് ഫയലും വകുപ്പിലെ മുഴുവന്‍ ആളുകളും കണ്ടിരിക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ ഫയലുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകളാകാം.
കഴിഞ്ഞ സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്വേക്കുളള അനുമതി നീട്ടണമെന്നാവശ്യപ്പെട്ട് ഫയല്‍ വീണ്ടും മുന്നിലെത്തിയപ്പോള്‍ ഖനനത്തിന് പാരസ്ഥിതിക അനുമതിയും വനം വകുപ്പിെന്റ ക്ലിയറന്‍സും ആവശ്യമാണെന്നതിനാല്‍ ഇക്കാര്യം അതാത് വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യാന്‍ തിരിച്ചയക്കുകയാണ് താന്‍ ചെയ്തത്. സര്‍വേക്ക് വകുപ്പുകളുടെ അനുവാദം ലഭിച്ചതിനാല്‍ മാത്രമായിരുന്നു അനുമതി നീട്ടി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടക്കമുളളവ പരിഗണിക്കുന്ന സമയത്ത് കേരളത്തില്‍ ഖാനനം പോലുള്ള പ്രവര്‍ത്തികള്‍ നടക്കാന്‍ പോകുന്നില്ലെന്ന് തോന്നലുണ്ടായതോടെയാണ് അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്. റദ്ദാക്കാനുളള തീരുമാനം വിവാദത്തിന് മൂന്ന് മാസം മുമ്പേ താന്‍ എടുത്തിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: