കോഴിക്കോട്: സര്‍ക്കാരിന്റേയും സ്വകാര്യമേഖലയുടേയും ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ ഭരണ-ഉപദേശകസമിതികളില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്ന്,പാലക്കാട്ടു നടന്ന സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ നിര്‍ദ്ദേശം പാര്‍ട്ടിയിലെ ഹൈന്ദവവിശ്വാസികള്‍ക്ക് അപമാനകരവും ലജ്ജാവഹവുമാണെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് കെ. ആര് അരവിന്ദാക്ഷന് പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും ഹിന്ദുക്കളായിരിക്കെ ന്യൂനപക്ഷപ്രീണന വെറിപൂണ്ട പാര്‍ട്ടി നേതൃത്വം പരസ്യമായി ഹിന്ദു വിരുദ്ധ നിലപാടെടുക്കുകയാണ്. 3000ത്തിനടുത്ത് ക്ഷേത്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭരണം കയ്യാളുന്നുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളായി കേരളാ ക്ഷേത്ര സംരക്ഷണസമിതി പോലുള്ള ആധ്യാത്മിക പ്രസ്ഥാനങ്ങളെ വര്ഗ്ഗീയശക്തികളായി മുദ്രകുത്തി ക്ഷേത്രങ്ങളുമായി അടുക്കാനനുവദിക്കാതെ ക്ഷേത്രഭരണസമിതികളും ഉപദേശകസമിതികളും സിപിഎം കുത്തകയായി കൈയടക്കി വെച്ചിരിക്കുകയാണ്.
ക്ഷേത്രഭരണസമിതികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന പ്ലീനത്തിന്റെ തീരുമാനം ഗൗരവമായി കാണാന്‍ സിപിഎമ്മിലെ ഹിന്ദുമത വിശ്വാസികള്‍ തയ്യാറാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: