കെയ്റോ: ഈജിപ്റ്റില്‍ മുര്‍സി അനുകൂലികളായ 14 സ്ത്രീകളെ 11 വര്‍ഷം തടവിനു ശിക്ഷിച്ചു. ഇടക്കാല സര്‍ക്കാരിനെതിരേ മനുഷ്യച്ചങ്ങല തീര്‍ത്ത കേസിലാണ് കോടതി നടപടി.
അക്രമം നടത്താന്‍ സംഘം ചേര്‍ന്നുവെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൂടെ പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. അഞ്ച് മുസ് ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: