54. കര്ണഭൂഷണസംലഗ്നരത്നകാന്തിവിഭൂഷിതഃ – കര്ണഭൂഷണങ്ങളില് പതിച്ചിട്ടുള്ള രത്നങ്ങളുടെ പ്രകാശത്താല്‍ അലങ്കരിക്കപ്പെട്ടവന്‍. ഗുരുവായൂരപ്പന് കാതുകളില്‍ അണിഞ്ഞിട്ടുള്ള കര്‍ണാഭരണങ്ങള്‍ രത്നം പതിച്ചവയാണ്. സംലഗ്നം എന്നാല്‍ പറ്റിച്ചേര്ന്നത്, ചേര്‍ന്നിരിക്കുന്നത് എന്നര്‍ത്ഥം.
കര്ണാഭരണത്തില് പതിച്ചിരിക്കുന്ന രത്നങ്ങളുടെ പ്രകാശം കാര്‍വര്‍ണന്റെ കവിളില്‍ പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന സവിശേഷമായ ഭംഗി ഭഗവാന്റെ തിരുമുഖത്തിന് അലങ്കാരമാകുന്നു.
ഹരിമണിമുകുര പ്രോലസദ്ഗണ്ഡംപാളീവ്യാലോലത്കര്ണപാശാഞ്ചിതമകരമണീകുണ്ലദ്വന്ദ്വദീപ്രം (ഇന്ദ്രനീലക്കല്ലുകൊണ്ടുനിര്മിച്ച കണ്ണാടിപോലെ ശോഭിക്കുന്ന കവിള്‍ത്തടങ്ങളില്‍ നിഴലിക്കുന്നവയും ഇളകുന്നവയുമായ രണ്ടു കുണ്ഡലങ്ങളാല്‍ ശോഭിക്കുന്ന മുഖം.
നാരായണീയം 100.4) എന്നാണ്. നാരായണഭട്ടതിരി ഭഗവാനെ സ്തുതിക്കുന്നത്. സഹസ്രനാമത്തിലെ വിവരണം വ്യത്യസ്തമല്ല.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: