ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍ പട്ടികയിലുള്ള 23 ലക്ഷം പേരുകള്‍ തെറ്റാണെന്ന് സര്‍വേ. ആകെയുള്ള 1.23 കോടി വോട്ടര്‍മാരില്‍ 19 ശതമാനം തെറ്റാണെന്ന് ഒരു എന്‍ജിഒ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. മരിച്ചു പോയവരുടെയും സ്ഥലം മാറിപ്പോയവരുടെയും വിലാസത്തില്‍ താമസമില്ലാത്തവരുടെയും പേരു വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനാഗ്രഹ എന്ന സംഘടനയാണ് സര്‍വേ നടത്തിയത്.
ഒരു മാസം നീണ്ട അന്വേഷണത്തില്‍ 3000 വോട്ടര്‍മാരില്‍ നിന്നാണ് സര്‍വേക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഏഴ് നിയോജക മണ്ഡലങ്ങളിലെ 321 പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള വോട്ടര്‍മാരില്‍ നിന്നാണ് സംഘടന വിവരങ്ങള്‍ ശേഖരിച്ചത്. കുടിയേറ്റക്കാര്‍ ഏറ്റവുമധികമുള്ള ഈസ്റ്റ് ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: