ന്യൂയോര്‍ക്ക് : ലോക പ്രശസ്ത മാസികയായ ടൈം മാഗസിന് പഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും. ടൈം മാഗസിന് ഷോര്‍ട് ലിസ്റ്റ് ചെയ്തവരിലെ ഒരേയൊരു ഇന്ത്യന്‍ സാന്നിധ്യമാണ് നരേന്ദ്ര മോദി. 42 പേരാണ് അവസാനവട്ട പട്ടികയില്‍ ഉള്ളത്.
വായനക്കാര്‍ക്ക് പേഴ്സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കാനായി വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വോട്ടിംഗ് പ്രകാരം 25 ശതമാനം വോട്ടുകളോടെ മോദിയാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എഡ്വേര്‍ഡ് സ്നോഡന് ഏഴ് ശതമാനം വോട്ടുകളാണ് ഉള്ളത്. നവംബര്‍ 20 വരെയുള്ള കണക്കാണിത്. അടുത്തമാസമാണ് ഫലപ്രഖ്യാപനം.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, പാക്കിസ്ഥാനില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായി, ആമസോണ്‍ സിഇഒ ജെഫ് ബിസോസ്, എഡ്വേര്‍ഡ് സ്നോഡന്, ബ്രിട്ടനിലെ പുതിയ കിരീടാവകാശി ജോര്‍ജ് രാജകുമാരന് തുടങ്ങിയവരും പട്ടികയിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലത്തിറക്കാനൊരുങ്ങുന്ന ഹിന്ദു ദേശീയവാദി എന്നാണ് ടൈം മാഗസിന് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും മോദിയെ മാഗസിന് എടുത്തുപറഞ്ഞിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, പാകിസ്ഥാനിലെ ശ്രദ്ധേയബാലിക മലാല യൂസഫ്സായി തുടങ്ങിയവരാണ് അവസാനഘട്ട 42 പേരുടെ പട്ടികയിലെ പ്രമുഖര്‍. ടൈം മാഗസിന്റെ പത്രാധിപ സമിതിയായിരിക്കും പേഴ്സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കുക. രണ്ട് തവണ പേഴ്സണ്‍ ഓഫ് ദ ഇയറായ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് വോട്ടെടുപ്പ് അത്ര ആശാവഹമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: