കോട്ടയം: കോട്ടയത്ത് മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ കാമുകി അറസ്റ്റില്‍. തൃക്കടിത്താനം സ്വദേശി ശ്രീകലയാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായിട്ടുണ്ട്.
സെയില്‍സ്മാനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ചങ്ങനാശേരി സ്വദേശി മുങ്ങോട്ടു പുതുപ്പറമ്പില്‍ ലെനീഷിനെ കഴിഞ്ഞ വെളളിയാഴ്ചയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പാമ്പാടി കുന്നേപ്പാലം ചെറുവള്ളിക്കാവ് ക്ഷേത്രം പഞ്ചായത്ത് റോഡിലെ റബര്‍ തോട്ടത്തില്‍ മൃതദേഹം തള്ളുകയായിരുന്നു.
സംഭവ ശേഷം ഒളിവില്‍പോയ ഇവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: