കോട്ടയം: നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയെങ്കില്‍ മാത്രമേ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞു. റബ്ബര്‍ബോര്‍ഡിലെ വിജിലന്‍സ് വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണത്തോടുള്ള ആര്‍ത്തി മൂലം അഴിമതി ഒരു ശീലമാക്കിയവര്‍, ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അഴിമതി നടത്തുന്നവര്‍ എന്നിങ്ങനെ സമൂഹത്തില്‍ രണ്ടുതരത്തിലുള്ള അഴിമതിക്കാരാണ് ഉള്ളത്. അഴിമതി ഏതുതലത്തിലുള്ളതായാലും അതു പുറത്തുകൊണ്ടുവരാന്‍ കഴിയുന്നു എന്നത് ഗുണപ്രദമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങളെക്കുറിച്ച് ബോധ്യമുള്ള വരായിരിക്കണമെന്നും അതില്‍ വരുന്ന വീഴ്ചകളും അഴിമതിയുടെ പരിധിയില്‍ വരുമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച റബ്ബര്‍ബോര്‍ഡ് ചെയര്മാന് ഷീല തോമസ് പറഞ്ഞു.
വിജിലന്‍സ് വാരാചരണ ത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഋഷിരാജ് സിങ് നിര്‍വ്വഹിച്ചു. റബ്ബര്‍ബോര്‍ഡ് ഫൈനാന്‍സ് ഡയറക്ടര്‍ വിജു ചാക്കോ സ്വാഗതവും വിജിലന്‍സ് ഓഫീസര്‍ തോമസ് അഗസ്റ്റിന് നന്ദിയും പറഞ്ഞു. പൊതുഭരണത്തില്‍ നിന്നും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, റബ്ബര്‍ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രതേഹൈസ്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ സുല്‍ത്താന മറിയം രാജ് (ജവഹര്‍ നവോദയ സ്കൂള്‍, കോട്ടയം), ട്രേസ ജോസ് (ബേക്കര്‍ വിദ്യാപീഠ്, കോട്ടയം), ട്രീസ സെബാസ്റ്റ്യന്‍ (ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍, കോട്ടയം) എന്നിവരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ശോഭ എലിസബത്ത് ജോണ്‍ (മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, കോട്ടയം), ആലിയ നവാസ് (ജവഹര്‍ നവോദയ സ്കൂള്‍, കോട്ടയം), മീനു സാറാ ചാക്കോ (ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍, കോട്ടയം), എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍, കോട്ടയം ഗവണ്മെന്റ് കോളേജിലെ ടോം ടെജി ഒന്നാം സ്ഥാനവും പാലാ അല്‍ഫോന്‍സാ കോളേജിലെ സ്വാതി ജനാര്ദ്ദനന്, മെറ്റിന് ജേക്കബ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.റബ്ബര്ബോര്ഡ്ജീവനക്കാര്ക്കായി നടത്തിയ മത്സരത്തില്‍ രമ ജി നായര്‍ (ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1) പ്രിയ തോമസ് (അസി. ഡയറക്ടര്‍, എക്സൈസ് ഡ്യൂട്ടി.), ജയശ്രി സി.ഇ (ലാബ് അസിസ്റ്റന്റ്, വുഡ് ടെസ്റ്റിങ് ലാബ്), എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: