ഭാരത ഭൂമിയില്‍ സുമിത്രയെപ്പോലെ ശ്രേഷ്ഠരായ അമ്മമാരും, ഊര്‍മിളയെപ്പോലെ സദ്ഗുണസമ്പന്നരായ ഭാര്യമാരും ധാരാളം ഉണ്ട്. പുരാതനകാലം മുതല്ക്കേ ഇത്തരം ശ്രേഷ്ഠമഹിളകള് കാരണം ഭാരതം മഹത്തായ കീര്‍ത്തിനേടി. ഭാരതത്തിന്റെ വടക്കുഭാഗത്ത് ഹിമാലയ പര്‍വ്വതമാണ് അതിര്. സദാ സമ്പുഷ്ടമായ ഗംഗ, യമുനി, സരസ്വതി എന്നീ നദികള്‍ ഈ രാഷ്ട്രത്തെ പരിശുദ്ധമാക്കുന്നു.
ഈ മൂന്നു നദികള്‍ ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയുടെ പ്രതീകമാണ്.
അതുകൂടാതെ, ഈ നാട്ടിലെ മഹാപുരാണങ്ങള്‍, രാമായണം, ഭാഗവതം, മഹാഭാരതം മനുഷ്യന്റെ പാതയില്‍ പ്രകാശം പരത്തുന്ന ദീപസ്തംഭങ്ങളാണ്. ഈ മൂന്നു പുരാണങ്ങള്‍ മനുഷ്യന് തന്റെ ജീവിതം മാതൃകാപരമായ ഒന്നായി എങ്ങനെ രൂപപ്പെടുത്തണമെന്ന് പഠിപ്പിക്കുന്നു.
ഈ ഭാരതഭൂമി ഐക്യത്തിന്റെ സന്ദേശം നല്കിയ ഭഗവത്ഗീതയെപ്പോലുള്ള വിശുദ്ധ വേദങ്ങളുടെ ജന്മനാടാണ്. അഹിംസയുടെ സന്ദേശം പ്രചരിപ്പിച്ച ശ്രീബുദ്ധനെപ്പോലെയുള്ള മഹാത്മാക്കള്‍ക്ക് ജന്മമേകിയ നാടാണിത്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: