മൂവാറ്റുപുഴ: സമ്പത്തുള്ളവര്‍ നടത്തുന്ന ഇടപെടലുകള്‍ സമൂഹത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന ഇക്കാലത്ത് അതിന് വഴങ്ങാതെ മുന്നോട്ടുപോവുക എന്ന ഭാരിച്ച ദൗത്യമാണ് ജന്മഭൂമി ഏറ്റെടുത്തിരിക്കുന്നതെന്ന് ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് പറഞ്ഞു.
ജന്മഭൂമി മൂവാറ്റുപുഴ ബ്യൂറോ ഉദ്ഘാടന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീര്‍ണതകളുടെ അടിവേര് കണ്ടെത്തി പരിഹാരം കാണണം. ജനങ്ങളെ ശരിയായ വസ്തുതകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിവിധ കോണുകള്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളില്‍ നിന്ന് ശരിയായ നിലപാടില്‍ എത്തിപ്പെടാന്‍ സമൂഹവും നേരായ ധാരണയില്‍ എത്തണമെന്നും രാധാകൃഷ്ണന് പറഞ്ഞു. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ഇ.വി.നാരായണന് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങല്‍ ഉദ്ഘാടനം മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്മാന് യു.ആര്.ബാബു നിര്‍വഹിച്ചു. ബ്യൂറോയുടെ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ഔഷധി ചെയര്മാന് ജോണിനെല്ലൂര്‍ നിര്‍വഹിച്ചു. ജന്മഭൂമി വികസന സമിതി കോ-ഓര്‍ഡിനേറ്ററും നഗരസഭ കൗണ്‍സിലറുമായ പി.പ്രേം ചന്ദ് സ്വാഗതം പറഞ്ഞു. മൂന് എംഎല്‍എ ബാബുപോള്‍, പ്രസ്ക്ലബ് പ്രസിഡന്റ് കെ.പി.റസാഖ്, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുള്‍ മജീത്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.എസ്.അജ്മല്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു, മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.സി.സുരേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം.പരീത്, ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് കെ.എ.ഗോപകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മഭൂമി മൂവാറ്റുപുഴ ലേഖകന്‍ പി.ബി.രമേഷ് കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: