ഇസ്ലാമബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഹുങ്കു ജില്ലയിലെ ഒരു മദ്രസയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ഒരാള്‍ അഫ്ഗാന് ഭീകരനായ മുല്ലാ അഹമ്മദ് ജാനാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിലെ പല ചാവേര്‍ ആക്രണങ്ങളും മുല്ലാ അഹമ്മദ് ജാനാണ് ആസൂത്രണം ചെയ്തിരുന്നത്. പുലര്‍ച്ച അഞ്ചോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് മിസെയിലാണ് വിമാനം തൊടുത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നവംബര്‍ ഒന്നിന് തെഹരിഖ് ഇ താലിബാന് നേതാവ് ഹക്കീമുള്ള മെസൂദ് കൊല്ലപ്പെട്ടതിന് ശേഷം അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ഡ്രോണ്‍ വിമാനങ്ങളുടെ ആക്രമണത്തിനെതിരേ പാക്കിസ്ഥാന് സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയിലാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.
ഭികരരുടെ സാനിധ്യം ഏറെയുള്ള വസീറിസ്ഥാനു പുറത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: