ന്യൂദല്‍ഹി: പ്രായ വിവാദത്തില്‍ ജുഡീഷ്യറിക്കെതിരായ പരാമര്‍ശം നടത്തിയതില്‍ മുന്‍ കരസേനാ മേധാവി വികെ സിങ് നിരുപാധികം മാപ്പു പറഞ്ഞു.
ജുഡീഷ്യറിക്കെതിരെ വികെ സിങ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസയച്ചതിനെ തുടര്‍ന്നാണിത് .വിമര്‍ശനം സ്വാഗതം ചെയ്യുന്നു എങ്കിലും വികെ സിങ് നടത്തിയ വിമര്‍ശനത്തിന്റെ ലക്ഷ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് വികെ സിങ് മാപ്പു പറഞ്ഞത്. രേഖാ മൂലം മറുപടി നല്‍കേണ്ട അവസാന തിയതി നവംബര്‍ 15 ആയിരുന്നു. ജഡ്ജിമാര്‍ തനിക്ക് അര്‍ധ ദൈവങ്ങളെപ്പോലെയാണെന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തിലാണ് ഇതുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: