ന്യൂദല്‍ഹി: ശത്രു സുരക്ഷിതമാക്കിയിട്ടുള്ളതും അതികഠിനവുമായ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരിഷ്കരിച്ച രൂപം കരസേന വിജയകരമായി പരീക്ഷിച്ചു.
രാജസ്ഥാനിലെ പൊഖ്റാനിലുള്ള ടെസ്റ്റ് റേഞ്ചില്‍ രാവിലെയായിരുന്നു പരീക്ഷണം. മിസൈല്‍ കാഠിന്യമേറിയ കോണ്‍ക്രീറ്റിനെ തകര്‍ത്തതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 300 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ കഴിയും. കരയില്‍ നിന്നോ വെള്ളത്തില്‍ നിന്നോ വിക്ഷേപിക്കാനാവുന്ന മിസൈല്‍ ഇതിനോടകം തന്നെ കര,? നാവിക സേനകളുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: