കേപ്ടൗണ്‍: നെല്‍സണ്‍മണ്ഡേല ഗുരുതരാസ്ഥയില്‍ തന്നെയെന്ന് മുന്‍ ഭാര്യ വന്നി മഡികിസേല. ആശുപത്രിയില്‍ നിന്നും വന്ന മണ്ഡേലയെ വീടിനുള്ളിലെ മുറിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഐസിയു യൂണിറ്റലാണ് പരിചരിക്കുന്നത്. പൂര്‍ണ്ണമായും സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം ആഗ്യ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഭാര്യ വ്യക്തമാക്കി. 22 ഡോക്ടര്‍മാരാണ് മണ്ഡേലയെ പരിചരിക്കുന്നത്. കരളിന് ബാധിച്ച രോഗം ഭേദമായി ഉടന്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: