മാനന്തവാടി : ഹര്‍ത്താലിന്റെ മറവില്‍ തോല്‍പ്പെട്ടിയില്‍ പോപ്പുലര്‍ ഫ്രണ്ട് അയ്യപ്പഭക്തരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ തിരുനെല്ലി തോല്‍പ്പെട്ടി അരണപ്പാറ നരിക്കല്ല് അത്തിപ്പാടി വിനോദ്(28), നൊച്ചിക്കോട്ട് സുധീഷ് (27), വടക്കത്ത് ഉണ്ണി(41) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കാലിനും ഇരുമ്പുവടികൊണ്ട് അടിയേറ്റ ഉണ്ണിക്ക് ഏഴ് തുന്നലുകളുണ്ട്. ശനിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കര്‍ണാടക അതിര്‍ത്തിയിലുള്ള കുട്ടത്ത് ചേമ്പുകൊല്ലി ക്ഷേത്രത്തില്‍ മാലയിടാനായി ജീപ്പ്പില്‍ പോവുകയായിരുന്നു അയ്യപ്പഭക്തര്‍. ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ ഏഴംഗ പോപ്പുലര്‍ ഫ്രണ്ട് സംഘം ജീപ്പ്പ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്വാശ്രയസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് നേതൃത്വം നല്കിയവരാണ് പരിക്കേറ്റവര്‍. സ്വാശ്രയസംഘം രൂപീകരിച്ച് സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വിറളിപുണ്ടിരുന്നു. ഇതുകൊണ്ട്തന്നെ ഈ മേഖലയില്‍ ഒളിഞ്ഞുംതെളിഞ്ഞും ആക്രമണം നടത്താന്‍ പോപ്പുലര്‍ഫ്രണ്ട് ശ്രമിക്കുകയാണ്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് നടപടി ശക്തമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: