മട്ടാഞ്ചേരി: കേരള സംഗീത നാടക അക്കാദമി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാര്ക്ക് നല്കി വരുന്ന അവാര്‍ഡില്‍നിന്ന് കഥകളികലാകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധമുയരുന്നു. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയേയും കലാകാരന്മാരേയും അവഹേളിക്കുന്നതിന് തുല്യമാണ് സംഗീത നാടക അക്കാദമിയുടെ നടപടിയെന്ന് കേരള കഥകളി ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
കഥകളികലാകാരന്മാരെ കൂടി ഇക്കൊല്ലത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളകഥകളി ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫിന് നിവേദനം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: