പന്തളം: പന്തളത്തെത്തിയപ്പോള്‍ തനിക്ക് അനുഭവപ്പെട്ടത് ഭഗവാന് അയ്യപ്പന്റെ അദൃശ്യ സാന്നിദ്ധ്യമാണെന്ന് സിനിമാ-സീരിയല്‍ താരം ശരത് പറഞ്ഞു.
പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ചിറപ്പും അന്നദാനവും പന്തളം വലിയതമ്പുരാനോടൊപ്പം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു.
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. അയ്യപ്പ ഭക്തനായ താന്‍ മകളുമായി ഈ വര്‍ഷം മലചവിട്ടും. സസ്യാഹാരിയായ തനിക്ക് വ്രതത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പന്തളം വലിയ തമ്പുരാന് രേവതിനാള് പി. രാമവര്മ്മരാജയോടൊപ്പം അദ്ദേഹം അന്നദാനവും ചിറപ്പും ഉദ്ഘാടനം ചെയ്തു. മണ്ഡപത്തില്‍ ഭഗവാനു വേണ്ടി തമ്പുരാനോടൊപ്പം സദ്യയും വിളമ്പിയിട്ടാണ് അദ്ദേഹം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: