റായ്പൂര്‍: മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് എന്തുകൊണ്ട് ഭാരതരത്ന പുരസ്കാരം നല്‍കിയില്ലെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിനും ശാസ്ത്രപ്രതിഭ സി.എന്‍.ആര്. റാവുവിനും ഭാരതരത്ന നല്‍കിയത് ബിജെപി സ്വാഗതം ചെയ്യുന്നു. സച്ചിന് നേരത്തെ തന്നെ പുരസ്കാരം നല്‍കണമായിരുന്നുവെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2014ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ വാജ്പേയിയെ ഭാരതരത്നയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സച്ചിനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ വാജ്പേയിയെ ഇത്തവണ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന കാര്യം വ്യക്തമല്ലെന്നും രവിശങ്കര്‍ പറഞ്ഞു. ചണ്ഡീഗഢില്‍ നിന്നുള്ള മുന്‍ പ്രധാനമന്ത്രിയെ പരിഗണിക്കാത്തതിലല്ല പ്രശ്നം ഉന്നയിക്കുന്നത് പകരം സംസ്ഥാന രൂപീകരണത്തിനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്താലാണ് കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: