കൊച്ചി: ഭാരതീയ ബിസിനസ് സങ്കല്പം സമഗ്രമാണെന്ന് സ്വാമി ചിദാനന്ദപുരി. ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസിന്റെ വിജയമന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോരുത്തരും ചെയ്യുന്ന കര്‍മം വിജയിക്കണമെങ്കില്‍ ശുഭചിന്ത ആവശ്യമാണെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഭഗവദ്ഗീതയില്‍ പറയുന്ന അടിസ്ഥാന തത്വങ്ങളായ അധിഷ്ഠാനം, കര്‍ത്താവ്, കര്‍മം, വിവിധ ചേഷ്ടകള്‍, ഈശ്വരചിന്ത എന്നിവയാണ് ബിസിനസ് വിജയിക്കുന്നതില്‍ പ്രധാനം. വിശാലമായ സാമൂഹിക വീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ബിസിനസ് സങ്കല്പം ധര്‍മത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ചെയ്യുന്ന ബിസിനസ് ഏകാഗ്രതയോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യണമെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിസിനസ് രംഗത്ത് പ്രമുഖരായ 350 ഓളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: