ബിലാസ്പൂര്‍: വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാന്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുകയാണ് ഛത്തീസ്ഗഢിലെ നേതാക്കന്മാര്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളെയാണ് കൂടുതലായും ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ബിജെപി വളരെ മുമ്പ് തന്നെ വ്യക്തമായ സ്വാധീനം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയുടെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയകളില്‍ രംഗപ്രവേശം ചെയ്ത് തുടങ്ങി. സോഷ്യല്‍ സൈറ്റുകളിലെ സ്വാധീനം മനസ്സിലാക്കിയാണ് കോണ്‍ഗ്രസും ഈ രംഗത്തേക്ക് കടന്ന് വന്നത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രകടന പത്രികളും ചിത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു.
കഴിഞ്ഞ യോഗങ്ങളിലെ പ്രസംഗങ്ങളും വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എത്തിക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ലൈക്കുകളും ഫോളോവേഴ്സും കൂടുതല്‍ കിട്ടുന്നതിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളുടെ ജനസ്വാധീനം നിശ്ചയിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടന പത്രികയില്‍ ഊന്നി പ്രചരണം നടത്തുമ്പോള്‍ ബിജെപി വികസനത്തെയും കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണ മികവിനേയും മുന്‍ നിര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്.
കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിക്കുന്നതോടൊപ്പം 2014 ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടുമാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രി രമണ്‍സിംഗിനെ ഉയര്‍ത്തി കാട്ടിയും ഭരണനേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറയുന്ന പോസ്റ്റുകളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയില്‍ രംഗപ്രവേഷം ചെയ്തെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പാര്‍ട്ടിക്കകത്തുതന്നെയുള്ള അടക്കം പറച്ചില്. ഛത്തീസ്ഗഢ് മണ്ഡലങ്ങളിലെ പല ബുത്തുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതുവരെ പ്രചാരണത്തിനെത്തിയില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിനപത്രങ്ങളും, പ്രാദേശിക ടിവി ചാനലുകളും, തെരുവോരങ്ങളിലെ ബോര്‍ഡുകളും നേതാക്കന്മാരേയും സ്ഥാനാര്‍ത്ഥികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചഭാഷിണികളും സൈക്കിള്‍ റിക്ഷകളും, ആട്ടോറിക്ഷകളും, വര്‍ണാഭമായ പലനിറത്തിലുള്ള പോസ്റ്ററുകളും ചുമരെഴുത്തുകളും കൊണ്ട് തെരഞ്ഞെടുപ്പില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: