ജാഫ്ന: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിനിടെ (ചോഗം) തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്ന സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെതിരെ ശക്തമായ പ്രതിഷേധം.
യുദ്ധത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ ഉറ്റവരെ തിരിച്ചുതരണമെന്നാവശ്യപ്പെട്ട് പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തില്‍ തമിഴര്‍ അദ്ദേഹത്തിനെതിരെ പ്രകടനം നടത്തി.
മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതിയുടെയും പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തില്‍തന്നെ വിമര്‍ശനം നേരിടുമ്പോള്‍ കാമറോണ്‍ ശ്രീലങ്കയിലെത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.
അദ്ദേഹത്തിന്റെ കാറിനു നേരെ പാഞ്ഞടുത്ത സ്ത്രീകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കാണാതായവരുടെ ഫോട്ടോകള്‍ ഇവര്‍ വാഹനങ്ങളില്‍ പതിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: