ന്യൂദല്‍ഹി: ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. മഅ്ദനിക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.
മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. പ്രായത്തിന്റെ അവശതകള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ആവശ്യമില്ല. മഅ്ദനിക്ക് പ്രായാധിക്യത്തിന്റെ അവശതകള്‍ മാത്രമാണുള്ളതെന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും കര്‍ണാടകം തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കും.
മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിനെയും കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കും. ജാമ്യം നല്കിയാല്രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസപ്പെടുത്തുമെന്നും കോടതിയെ കര്‍ണാടക അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: