ന്യൂദല്‍ഹി: ആരോപണ വിധേയനായ മുന്‍ ജഡ്ജിക്കെതിരേ പീഡന ആരോപണവുമായി മറ്റൊരു സ്ത്രീ രംഗത്ത്. ഇന്റേണ്‍ഷിപ്പിനിടെ ജഡ്ജി പീഡിപ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷക രംഗത്തെത്തിയതിനു പിന്നാലെയാണ് അതേ ജഡ്ജിക്കെതിരേ ആരോപണവുമായി മറ്റൊരു സ്ത്രീയും രംഗത്തു വന്നിരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.ഇവര്‍ മുമ്പ് ഈ ജഡ്ജിക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.
പീഡന ശേഷം ഇനി താനൊരിക്കലും ആരെയും പീഡിപ്പിക്കില്ലെന്ന് ജഡ്ജി വാക്കു നല്‍കിയതായും എന്നാല്‍ ജഡ്ജി അത് ലംഘിച്ചതിനു തെളിവാണ് അഭിഭാഷകയ്ക്കു പീഡനം നേരിടേണ്ടി വന്നതെന്നും അവര്‍ ആരോപിച്ചു.
അഭിഭാഷക ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആര്. എം ലോധ. എച്ച്. എല്‍ ദത്തു, രഞ്ജന ദേശായി എന്നിവരടങ്ങുന്ന സമിതിയെ സുപ്രീംകോടതി നിയോഗിച്ചിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: