കൊല്ലം: വിവിധ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടാന്‍ തന്നെ പ്രേരിപ്പിച്ചത് കൊല്ലത്തെ സി.പി.എം നേതാവിന്റെ മകനാണെന്ന് കവിതാ പിള്ള. കൊല്ലം ജില്ലാ കമ്മിറ്റി അംഗം സി.രാധാകൃഷ്ണന്റെ മകന് റാഷ് ലാലാണ് തട്ടിപ്പ് നടത്താന്‍ കൂട്ടു നിന്നതെന്ന് അവര്‍ പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുള്ളതായി കഴിഞ്ഞ ദിവസം അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഭീഷണിയ്ക്കു പിന്നില്‍ ആരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്നും കവിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: