ഇംഫാല്‍: മണിപ്പൂരിലെ തമങ്ലോങ് ജില്ലയില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്ഡുമായി നടന്ന വെടിവയ്പ്പില്‍ സെലിയാന്‍ ഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
ആയുധ ധാരികളായ ഭീകരര്‍ ഭാലോക്ക് ഗ്രാമത്തില്‍ വച്ച് വീര്യമേറിയ ബോംബുകളുപയോഗിച്ച് അക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ നടന്ന വെടിവയ്പ്പിലാണ് മൂന്ന് ഭീകര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതിന് മുമ്പും ഇരു കൂട്ടരും തമ്മില്‍ ആക്രമണം നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: