ന്യൂദല്‍ഹി: മധ്യപ്രദേശിലും മിസോറാമിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കുവാനുള്ള സമയം അവസാനിച്ചപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 2587 പേരാണ്. മിസോറാമില്‍ 142 പേരാണ് മത്സര രംഗത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും നവംബര്‍ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
230 നിയമസഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി പ്രചരണച്ചൂടിലേക്കിറങ്ങി. അതേ സമയം കോണ്‍ഗ്രസിന്റെ 229 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡിയോസാറിന്റെ പത്രിക സൂക്ഷ്മനിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസാണ്. ബിഎസ്പിയും എസ്പിയും സംസ്ഥാനത്ത് മൂന്നാം പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. കോണ്‍ഗ്രസ് വോര്ട്ടര്മാര്ക്കിടയില് തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നതായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
മിസോറാം തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരക്കുവാനായി ഗോദയിലേക്കിറങ്ങുന്നത്. നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് മുന്‍ തൂക്കം. മിസോറാം ഡെമോക്രാറ്റിക്ക് അലയന്‍സാണ്(എംഡിഎ) കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. 40 നിയമസഭാ സീറ്റുകളുള്ള മിസോറാമില്‍ ബിജെപി 17 എണ്ണത്തിലാണ് മത്സരിക്കുക. മി സോറാം നാഷണല്‍ പാര്‍ട്ടി (ഇസഡ്എന്പി) 38 സീറ്റുകളിലും, എന്‍സിപി 2 സീറ്റിലും, ജെഎംബി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ വനിതയാണ്. ആകെ 686305 വോര്ട്ടര്മാരുള്ള മിസോറാമില്‍ പുരുഷവോട്ടര്‍മാരേക്കാള്‍ 12,707 വനിതാ വോര്‍ട്ടര്‍മാരാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വനിതാ സാന്നിദ്ധ്യം കുറവാണ് താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: