ന്യൂദല്‍ഹി: രാജ്യത്ത് കൂട്ടബലാത്സംഗത്തിനെതിരായ പ്രതിഷേധം അലയടിക്കവെ് സുപ്രീം കോടതി ജഡ്ജി തന്നെ പീഡിപ്പിച്ചതായി അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ വിരമിച്ച പ്രമുഖ ജഡ്ജിക്ക് കീഴില്‍ കഴിഞ്ഞ ഡിസംബറില്‍ താന്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് പീഡനത്തിനിരയായതെന്നും അവര്‍ ആരോപിച്ചു. ഇതേ ജഡ്ജി മറ്റു മൂന്നു പേരെയും ലൈംഗികമായി ചൂഷണം ചെയ്തതായി അറിയാന്‍ സാധിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേസമയം നിയമവിദ്യാര്‍ത്ഥിയുടെ ആരോപണം അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. ജസ്റ്റിസുമാരായ ആര്.എം. ലോധ, എച്ച്എല് ദത്തു, രഞ്ജന ദേശായി എന്നിവരാണ് അംഗങ്ങള്‍. കൊല്‍ക്കത്ത നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ ജുറിഡിക്കല്‍ സയന്‍സില്‍ നിന്നും നിയമ ബിരുദധാരിയായ സ്റ്റെല്ലാ ജെയിംസ് എന്ന അഭിഭാഷകയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിയില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
ഈ മാസം ആറിന് ജേണല്‍ ഓഫ് ഇന്ത്യന്‍ ലോ ആന്റ് സൊസൈറ്റി എന്ന ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് അഭിഭാഷക തനിക്ക് നേരിടേണ്ടിവന്ന് പീഡനം വിവരിച്ചത്. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കൊടുമ്പിരിക്കൊള്ളവെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ തന്റെ മുത്തഛന്റെ പ്രായമുള്ള ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബ്ലോഗില്‍ ഇവര്‍ കുറിച്ചത്.
ലീഗലി ഇന്ത്യ എന്ന മറ്റൊരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഭിഭാഷക തന്റെ ആരോപണം ആവര്‍ത്തിച്ചു. മറ്റു ജഡ്ജിമാരില്‍ നിന്നും പീഡനമേല്‍ക്കേണ്ടിവന്ന പെണ്‍കുട്ടികളെ തനിക്കറിയാമെന്നും അഭിമുഖത്തില്‍ അഭിഭാഷക കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ഇത്തരം കെണിയിലകപ്പെടാതിരിക്കാനാണ് താനിത് വെളിപ്പെടുത്തുന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ജഡ്ജിക്കെതിരെ നിയമ യുദ്ധം നടത്താന്‍ മടിച്ചത് ഭീരുത്വമായി പോയെന്ന് തോന്നിയതായും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: