കോട്ടയം: വിതുര പെണ്‍വാണിഭക്കേസിലെ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നതായി മജിസ്ട്രേറ്റുമാര്‍. തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.
ഇതു സംബന്ധിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ മൊഴിനല്‍കിയത്.
പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് വിചാരണ വേളയില്‍ പെണ്‍കുട്ടി പറഞ്ഞതോടെയാണ് തിരിച്ചറിയല്‍ പരേഡു നടത്തിയ മജിസ്ട്രേറ്റുമാരെ കോടതി വിസ്തരിക്കാന്‍ തീരുമാനിച്ചത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും കോടതി വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: