പാലക്കാട്: നഗരസഭ ഓഫിസ് ഉപരോധത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ ഏറെ കുറെ പൂര്‍ണമാണ്.
ഹര്‍ത്താലില്‍ കടകമ്പോളങ്ങളും മറ്റും അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും വിരളമായിരുന്നു. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. എസ്ഡിപിഐയുടെ പള്ളി അനധികൃതമായി നിര്‍മിച്ചുവെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: