ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ സമ്പത്തിക സ്രോതസ് കേന്ദ്രം അന്വേഷിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച പതിമൂന്ന് കോടി രൂപയ്ക്ക് പുറമേ അമേരിക്കയില്‍ നിന്നും ഹോങ്കോംഗില്‍ നിന്നും മൂന്നു കോടി രൂപയും കിട്ടിയതായി പാര്‍ട്ടിയുടെ വെബ്സൈറ്റ് പറയുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് എങ്ങനെയാണ് വിദേശത്ത് നിന്നും ഇത്രയും ഫണ്ട് ലഭിച്ചതെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെ ചോദ്യം. എന്നാല്‍ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ തയാറാണെന്നും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് അറിയിച്ചു.
ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അരവിന്ദ് കേജിരിവാള്‍ പ്രതികരിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആംആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: