ധന്‍ബാദ്: ഝാര്‍ഖണ്ഡിലെ ധന്‍ബാദിലുണ്ടായ ഖനിയപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര് ഖനിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഖനിക്കുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.
കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ ബി.സി.സി.എല്ലിന്റെ ഖനിയിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. ഖനിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: