ലണ്ടന്‍; ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ശക്തനും സ്വാധീനശക്തിയുമുള്ള സിഖുകാരനെന്ന് ‘സിഖ് 100′. ലണ്ടനില്‍ പ്രസിദ്ധീകരിച്ച ‘സിഖ് 100′ ന്റെ ആദ്യ പതിപ്പിലാണ് മന്മോഹനെ ശക്തനായ സുഖുകാരനായി തെരഞ്ഞെടുത്തിരിക്കുന്നത്. സിംഗിന്റെ പത്നി ഗുര്‍ഷരന്‍ കോര്‍ മന്മോഹന് കൂട്ടായി പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുണ്ട്.
മന്മോഹന്റെ കഠിനാദ്വാനം, ജോലിയോടുള്ള അക്കാദമിക് സമീപനം, ആര്‍ക്കും സമീപിക്കാവുന്ന അഹങ്കാരമില്ലാത്ത പെരുമാറ്റം എന്നിവ പരക്കെ അംഗീകരിക്കപ്പെട്ടതാണെന്ന് പുരസ്ക്കാരത്തിന് തെരഞ്ഞെടുത്ത് കൊണ്ട് സിഖ് 100 വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചെറു വിശദീകരണ കുറിപ്പില്‍ പറയുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് 69കാരനായ ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊന്ഡേക് സിംഗ് അലുവാലിയയാണ്. ജതേദാര്‍ സിംഗ് സാഹിബ് ഗിയാനി ഗുര്ഭചന് സിംഗ്, പ്രകാശ് സിംഗ് ബാദല്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള സുഖുകാര്. മന്മോഹന് സിംഗ് ശക്തന്മാരുടെ പട്ടികയിലെ മുകള്‍തട്ടില്‍ ഇടം കണ്ടെത്തി.
ശക്തന്മാരായ 100 സിഖുകാരില്‍ 29 പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയെ കൂടാതെ പട്ടികയില്‍ യുകെ, യുഎസ്എ, സിംഗപൂര്‍, ക്യാനഡ, മലേഷ്യ, കെനിയ, ദുബൈ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിഖുകാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: