കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന്റെ സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ വെബ്സൈറ്റ് sabarimalaayyappa.com നടന് മോഹന്‍ലാല്‍ ലോഗോണ്‍ ചെയ്തു.
ലോകമെമ്പാടുമുള്ളവര്‍ക്ക് ശബരിമല ക്ഷേത്രത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ആധികാരികമായി അറിയാന്‍ 70 ഭാഷകളിലായാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുദ്ര ധാരണം മുതല്‍ മലയിറക്കം വരെ തീര്‍ത്ഥാടകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം വെബ്സൈറ്റില്‍ വിവരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെയും തീര്‍ത്ഥ സ്ഥാനങ്ങളുടെയും പൂങ്കാവനത്തിന്റെയും വിവരണങ്ങളും വിശദമായ വീഡിയോയും വെബ്സൈറ്റിലുണ്ട്.
ശബരിമല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കുന്ന സൈറ്റില്‍ തത്സമയ വിവരങ്ങളും വിശകലനങ്ങളും എല്ലാ ഭാഷകളിലും അറിയാം. ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠരര് രാജീവാണ് വെബ്സൈറ്റിന്റെ രക്ഷാധികാരി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ജി.രാമന് നായര്‍, പത്രപ്രവര്ത്തകന് ബാബു കൃഷ്ണകല തുടങ്ങിയവരടങ്ങുന്ന തത്വമസി കമ്മ്യൂണിക്കേഷന്‍സിനാണ് വെബ്സൈറ്റിന്റെ നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: