ന്യൂദല്‍ഹി: സിബിഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര നിയമ മന്ത്രി കബില്‍ സിബല്‍ അറിയിച്ചു.
വിധി ശരിയല്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ പിപി മല്‍ഹോത്ര വ്യക്തമാക്കി. ഗുവാഹത്തി ഹൈക്കോടതിയുടെ വിധി സംബന്ധിച്ച് പ്രധാനമന്ത്രിയുമായി വി നാരയണസ്വാമി എംപി ചര്‍ച്ച നടത്തിയിരുന്നു. 1963 ഏപ്രില്‍ ഒന്നിന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ രുപീകരിച്ച സി.ബി.ഐ നിയപരമായി നിലനില്‍ക്കില്ലെന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. 63ലെ പ്രമേയം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രൂപീകരിച്ച സിബിഐ ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിലുള്ള ദല്‍ഹി പോലീസിന്റെ ഭാഗമായി കാണാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ്റ്റ് ഇഖ്ബാല്‍ അഹമ്മദ് അന്‍സാരിയും ജസ്റ്റിസ് ഇന്ദിരാഷായും അടങ്ങിയ ബഞ്ച് നിരീക്ഷിച്ചത്. ബിഎസ്എന്‍എല്ലിലെ ഒരു അഴിമതിക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ജീവനക്കാരനായ നവേന്ദ്ര കുമാര്‍ നല്കിയ അപ്പീലിലായിരുന്നു കോടതിയുടെ വിധി.
2001ല്‍ സിബിഐ ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് ഡിവിഷന് ബഞ്ചിനെ സമീപിക്കുകയായിരുന്നു. അന്വേഷണ ഏജന്‍സി രൂപീകരിക്കേണ്ടത് നിയമനിര്മ്മാണത്തിലൂടെയാണെന്നാണ് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: