ആലുവ: ആലുവ മഹാശിവരാത്രി മണപ്പുറത്തേക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാലം ബാങ്ക് കവലയ്ക്കു സമീപമുള്ള കടത്തുകടവില്‍ നിര്‍മ്മിക്കണമെന്ന് വിശ്വഹിന്ദുപരിക്ഷത്ത് യോഗം ആവശ്യപ്പെട്ടു. കടത്തുകടവില്‍നിന്ന് പാലം നിര്‍മ്മിച്ചാല്‍ കടുങ്ങല്ലൂര്‍, ദേശം, പറവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകുമെന്ന് യോഗം വിലയിരുത്തി. ഭാവിയില്‍ ആലുവായുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകും വിധമാകും കോണ്‍ക്രീറ്റ് നടപ്പാലം എന്നത് കുറച്ചുകൂടി വീതി കൂട്ടി ടൂവീലറും ഓട്ടോറിക്ഷയും പോകുന്നതിനുള്ള സൗകര്യമുണ്ടാക്കിയാല്‍ ഈ വാഹനങ്ങള്‍മൂലം ബൈപ്പാസില്‍ ഉണ്ടാകുന്നതിരക്ക് കുറയ്ക്കുവാനും സാധിക്കും. കടത്തുകടവില്‍ നിന്ന് പാലം നിര്‍മ്മിച്ചാല്‍ അതിന്റെ കഴിക്കുവശത്ത് മാത്രം ഇറങ്ങുന്നതിനുള്ള (മണപ്പുറത്ത്) സൗകര്യമുണ്ടാക്കിയാല്‍ മതിയാകും. അവിടം മുതല്‍ പുഴയോരത്ത് ഒരു നടപ്പാതയും നിര്‍മ്മിച്ചാല്‍ മണപ്പുറത്തിന് ഒരു ഭംഗിയാവുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി. തോട്ടക്കാട്ടുകരയില്‍ ചേര്‍ന്ന യോഗത്തില്‍ പി.രവീന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത് ജില്ലജോയിന്റ് സെക്രട്ടറി ശശിതുരുത്ത്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി രമണന് ചേലാക്കുന്ന്, ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സി.ഉണ്ണികൃഷ്ണന് നായര്‍, വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി എന്‍.അനില്‍കുമാര്‍, എം.ജി.ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: