മൂവാറ്റുപുഴ: കമ്പ്യൂട്ടര്‍ ശൃംല തകരാറിലായതോടെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിലച്ചു. മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന റെയില്‍വെ റിസര്‍വേഷന്‍ സെന്റര്‍ 5 ദിവസമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിലാണ് കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. റെയില്‍വേയുമായി നേരിട്ടു ബന്ധപ്പെട്ടുനില്ക്കുന്ന സംവിധാനത്തിന് പ്രാദേശികമായി പരിഹരിക്കാന്‍ കഴിയില്ല.റെയില്‍വേയുടെസാങ്കേതിക വിഭാഗത്തെ ഉപയോഗിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളൂ.
പ്രവര്‍ത്തനം നിലച്ച വിവരം റെയിവേയെ അറിയിച്ചെങ്കിലുംഅവരുടെ ഭാഗത്ത്നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.പി. രാജീവ് എം. പി. യുടെ പ്രവര്‍ത്തനഫലമായാണ് സെന്റര്‍ ഇവിടെ കൊണ്ടുവന്നത്. പ്രവര്‍ത്തിക്കാനുള്ള കൗണ്ടര്‍ നഗരസഭ നല്‍കുകയും ഇതിനാവശ്യമായ ജീവനക്കാരെയും നഗരസഭ നല്കി. പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള സാമ്പത്തികസഹായം എം.പി യുടെ ഫണ്ടില്‍ നിന്നുംനല്കി. മൂവാറ്റുപുഴ, കോതമംഗലം,കോലഞ്ചേരി, കൂത്താട്ടുകുളം, പെരുമ്പാവൂര്തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ സെന്റര്‍ കൊണ്ട് പ്രയോജനമുണ്ടായിരുന്നത്.ഈ മേഖലകളില്‍ നിന്നുള്ളവര്‍, ആലുവ, എറണാകുളം തൊടുപുഴ എന്നിവിടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. മൂവാറ്റുപുഴയിലെ കൗണ്ടര്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.കമ്പ്യൂട്ടര്‍ ശൃംഖലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
കെ.എസ് ആര് ടി സി ഡിപ്പോയിലെ തകര്‍ന്നുകിടക്കുന്ന ശൗചാലയം പുനര്‍ നിര്‍മ്മിക്കാന്‍ ജോസഫ് വാഴക്കന് എം എല്‍ എ കെ എസ് ആര് ടി സി അധികൃതര്‍ക്ക് നിര്ദ്ദേശംനല്കി.കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനില്‍ കൂടിയ താലൂക്ക് വികസന സമിതി യോഗത്തിലാണ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂത്രപ്പുരയും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവുംഉപയോഗശൂന്യമായി ദുര്‍ഗ്ഗന്ധം വമിക്കുന്ന അവസ്ഥയിലായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെതുടര്‍ന്നാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയത്.
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത ഉപദേശക സമിതിയോഗങ്ങളില്‍ ഉദ്യോഗസ്ഥപ്രതിനിധികള്‍ ഹാജരാകാത്തതിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യോഗത്തില്‍ പങ്കെടുകാത്തവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.പായിപ്ര പഞ്ചായത്തിലെഅനധികൃത അറവു മാംസ ശാലകള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പുതിയ ബസ് പെര്‍മിറ്റിനപേക്ഷിക്കുമ്പോള്‍ മിനി സിവില്‍ സ്റ്റേഷന് വരെ റൂട്ട് നീട്ടിയനുവദിക്കുന്നതിന്ആര്.ടി.ഒ യോട് നിര്ദ്ദേശിക്കാനുയോഗം തീരുമാനിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ നിന്ന് പതിനായിരം രൂപയും എം എല്‍ എ യോഗത്തില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: