മലപ്പുറം: ക്ഷേത്രങ്ങള്‍ക്കുള്ളില്‍ അതിക്രമിച്ചുകയറി വഴിപാടുകൗണ്ടറിനുമുകളിലും ഭണ്ഡാരത്തറയിലും ജിഹാദ് നടപ്പിലാക്കുമെന്ന ഭീഷണി ഉയര്‍ത്തി പോസ്റ്റര്‍ പൊന്നാനി തൃക്കാവ് ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിലാണ് മതം സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ ജിഹാദ് ഇവിടെയും നടപ്പാക്കുമെന്നും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വഴിയിലൂടെ നടക്കാന്‍ സാധിക്കില്ലെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറെ കാലങ്ങളായി ഈ മേഖലയില്‍ ഗൂഢശക്തികള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഗണേശോത്സവ ദിവസം വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തി പരിസര പ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. അഞ്ചിടങ്ങളില്‍ നിന്നും പൈപ്പുബോംബുപോലുള്ള വസ്തുകള്‍ സ്ഥാപിച്ചാണ് ഗണേശോത്സവത്തെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഇതിന് പുറമെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മതിലിനരികൂടെ മനുഷ്യനിര്‍മ്മിത ഗുഹ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും ബോംബുനിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും വൈദ്യുതി ലൈന്‍ വലിച്ചാണ് ഗുഹക്കുള്ളില്‍ തീവ്രവാദപ്രവര്‍ത്തനം നടന്നിരുന്നത്. ഇത്തരം സംഭവങ്ങളില്‍ പോലീസ് യാതൊരു അന്വേഷണവും നടത്താതിരിക്കുന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഗുഹ കണ്ടെത്തിയ സംഭവം പുറത്തുവന്നിട്ടും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. ഇത് മൂലം തെളിവ് നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചു.
നിരന്തരമായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ തടയിടുന്നതില്‍ പോലീസ് നടത്തുന്ന അലംഭാവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയും വിശ്വഹിന്ദുപരിഷത്തും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: