കോതമംഗലം: കണ്ടംപാറയിലും വിവിധ പ്രദേശത്തുമായി താമസിക്കുന്ന വനവാസി സമൂഹത്തിന്റെ പുനഃരധിവാസം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദി നടത്തിയ പ്രകടനവും തുടര്‍ന്ന് ധര്‍ണ്ണാസമരവും കോവില്‍മലരാജാവ് രാമന്‍രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു.
വാരിയം, മാപ്പിളപ്പാറ, ചേമ്പുംകണ്ടം, ഉറിയംപ്പെട്ടി, കുടല്ലാര്, മാണിക്കുട്ടി, തുടങ്ങിയ ഊരുകളില്‍, താമസിച്ചിരുന്ന വനവാസികള്‍ അനുവദിച്ചുകിട്ടിയ സ്ഥലങ്ങളില്‍ കൃഷിചെയ്#ാനോ താമസിക്കാനോ പറ്റാത്ത സാഹചര്യത്തില്‍ വനവാസികള്‍ക്ക് പകരം ഭൂമി നല്‍കാമെന്ന് പറഞ്ഞ് എട്ട് വര്‍ഷമായി സര്‍ക്കാരും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി വനവാസികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന നടപടി അവസാനിപ്പിച്ച് പുനരധിവാസ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് കോവില്‍ മല രാജാവ് ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം ദേവചൈതന്യ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ നാഷണല്‍ ആദിവാസി ഫെഡറേഷന് ദേശീയ അദ്ധ്ക്ഷന് പി.കെ.ഭാസ്കരന്, വനവാസി കല്യാണാശ്രമം ക്ഷേത്രീ ജോയിന്റ് സെക്രട്ടറി കെ.കെ.സത്യന് ഹിന്ദുഐക്യവേദി ജില്ല ജനല്‍ സെക്രട്ടറി കെ.പി.സുരേഷ് താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്, ഇ.റ്റി.നടരാജന്, രമണന് നാരായണന്, കെ.കെ.ശ്രീധരന്, വിനോദ്നാരായണന്‍ തങ്കപ്പന് കാണി, രാധാകൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ.കൃഷ്ണന്‍കുട്ടി സ്വാഗതവും ഊര് മൂപ്പന് കുട്ടന് ഗോപാലന് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: