പറവൂര്‍ : ബാലികയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാതാവിന്റെ സഹോദരി ഭര്‍ത്താവിനെ പറവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് രാജക്കമണ്ഡലം നാഗര്‍ക്കോവില്‍ കുമരേശന്റെ മകന് മുരുകനെ (45)യാണ് പറവൂര്‍ സി ഐ എസ് ജയകൃഷ്ണന് എസ് ഐ പി ശ്രീകുമാരന്‍നായര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. പെരുമ്പടന്നയിലുള്ള ഭാര്യവീട്ടില്‍ അമ്മയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുരുകന്. ഒന്നാംക്ലാസ്സുകാരിയായ ബാലികയെ കിടപ്പുമുറിയില്‍ വിളിച്ചുവരുത്തി വാതില്‍ അകത്തുനിന്നുപൂട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ്ജയിലില്‍ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: