പറവൂര്‍: പെരുമ്പടന്ന ഗവ. എല്‍പി സ്കൂളില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ അംഗന്‍വാടി കെട്ടിടം നിര്‍മ്മാണത്തിനായി മതില് പൊളിച്ചതിനെതിരെ ഹെഡ്മിസ്ട്രസും പിടിഎയും രംഗത്ത്. ഇതേത്തുടര്‍ന്ന് പറവൂരില്‍ രാഷ്ട്രീയ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി.
2012 ഏപ്രില്‍ 12ന് കൗണ്‍സിലില്‍ അംഗന്‍വാടിക്ക് വേണ്ടി നിര്‍മ്മാണത്തിനായുള്ള പ്രമേയം അംഗീകരിച്ചിരുന്നു. ഹെഡ്മിസ്ട്രസും പിടിഎയും മുനിസിപ്പല്‍ സെക്രട്ടറി, ചെയര്‍പേഴ്സണ്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രണ്ടുതവണ ആലോചനാ യോഗം ചേര്‍ന്നിരുന്നു. കെട്ടിടനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. തര്‍ക്കം രൂക്ഷമായതോടെ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്കൂള്‍ അധികൃതരുടെ എതിര്‍പ്പിനെ മറികടന്ന് അംഗന്‍വാടി കെട്ടിടത്തിന് വി.ഡി.സതീശന് എംഎല്‍എ ശിലാസ്ഥാപനം നടത്താനെത്തിയപ്പോഴാണ് പ്രശ്നം രൂക്ഷമായത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കെട്ടിടനിര്‍മ്മാണത്തിനെതിരെ പിടിഎയേയും ഹെഡ്മിസ്ട്രസിനേയും പിന്തിരിപ്പിച്ചതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അനു വട്ടത്തറ ആരോപിച്ചു. വിവാദങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ സ്കൂള്‍ വളപ്പില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുള്ളതെന്ന് സ്കൂള്‍ പ്രധാന അധ്യാപിക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: