ഏലൂര്‍: ഇഎസ്ഐ ഡിസ്പെന്സറിയില് മരുന്നുക്ഷാമം രൂക്ഷം. എറണാകുളം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍നിന്നാണ് മരുന്ന് വിതരണം ചെയ്യേണ്ടത്. എന്നാല്‍ അവിടെ ആവശ്യത്തിന്ഫാര്മസിസ്റ്റുകള് ഇല്ലാത്തത് മരുന്ന് വേര്‍തിരിക്കലും പാക്കിംഗും നടത്തുന്നതിന് കാലതാമസം വരുന്നു. ആകെയുള്ള ഒരു വാനാണ് മരുന്ന് വിതരണത്തിനുള്ളത്. വാഹനത്തിന് തകരാര്‍ പറ്റിയാലും ഡ്രൈവര്‍ ലീവായാലും വിതരണം നടക്കുകയില്ല.
പാതാളം ആശുപത്രിയില്‍ കിടത്തി ചികിത്സാ രോഗികള്‍ക്ക് ആവശ്യത്തിന് മരുന്ന് ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. കാരണം പാതാളം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളിലെ ഇഎസ്ഐ ആശുപത്രികള്‍ ഇഎസ്ഐ കോര്‍പ്പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ നേരിട്ടുള്ള മേല്‍നോട്ടവുമുണ്ട്. ഇവിടെ മരുന്നിന് കരുതല്ശേഖരമുള്ളതിനാലും അവര്‍ക്ക് പുറമെനിന്ന് മരുന്ന് വാങ്ങുവാന്‍ അനുമതിയുള്ളതിനാലുമാണ് കിടപ്പുരോഗികള്‍ കഷ്ടിച്ച് രക്ഷപ്പെടുന്നത്. ഇഎസ്ഐ ആശുപത്രിയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് മരുന്ന് ലഭ്യമാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: