തൃപ്പൂണിത്തുറ: ഏഴ് ലക്ഷം രൂപ ചെലവ് ചെയ്ത് തൃപ്പൂണിത്തുറ മര്‍ച്ചന്റ്സ് യൂണിയന് ജനമൈത്രി പോലീസിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറാ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു.
മര്‍ച്ചന്റ്സ് യൂണിയന് പ്രസിഡന്റ് തോമസ് പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പദ്ധതിയുടെ ഉപജ്ഞാതാവായ കൊച്ചി റെയ്ഞ്ച് ഐജി പത്മകുമാര്‍ (ഐഎഎസ്), സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ്, നഗരസഭാ അധ്യക്ഷന്‍ ആര്.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് സി.എന്‍.സുന്ദരന്‍, നോഡല്‍ ഓഫീസര്‍ അസി. കമ്മീഷണര്‍ ജോസഫ്, എസി ബിജോ അലക്സാണ്ടര്‍, നഗരസഭാംഗങ്ങള്‍, പോലീസ് അധികൃതര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നഗരത്തിന്റെ പ്രധാനപ്പെട്ട 16 കോണുകളിലാണ് നിരീക്ഷണക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: