തിരുവനന്തപുരം : പ്രമുഖ അഭിഭാഷകനും കേരള പുലയര്‍ മഹാസഭയുടെ മുന്‍ പ്രസിഡന്റും മുന്‍ പിഎസ്സി മെമ്പറും കെ. സുരേഷ്കുമാര്‍ ഐഎഎസിന്റെ പിതാവുമായ അഡ്വ. കെ.വി. കുമാരന് (91) അന്തരിച്ചു. വൃക്ക സമ്പന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് ശാന്തികവാടത്തില്‍ നടക്കും. ഇന്ന് രാവിലെ 8 മണിയോടെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയായ പേരൂര്‍ക്കട വഴയില എംജി നഗര്‍ ഹൗസ് നമ്പര്‍ 16ല്‍ കൊണ്ടുവരും.
പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുവേണ്ടി നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ശ്രദ്ധേയമായ പല നിയമ പോരാട്ടങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്കി. പാലാ മുന്‍സിപ്പല്‍ കമ്മീഷണറായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ഗ്രാമ വികസനവകുപ്പ് ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണറായിരിക്കെയാണ് സര്‍ക്കാര്‍ നോമിനിയായി പിഎസ്സി അംഗമാകുന്നത്. ഒറ്റപ്പാലത്തുനിന്ന് ലോകസഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. വിവിധ പട്ടികജാതി സംഘടനകളുടെ ഏകോപനസമിതി കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ കെ.വി. തങ്കം (റിട്ട. ഹെഡ്മിസ്ട്രസ്) മറ്റ് മക്കള്‍ : പരേതനായ സന്തോഷ്കുമാര്‍ (ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കമ്മീഷണര്‍), സുഗതകുമാരി, ഡോ. സുനിത (തിരുവനന്തപുരം മെഡിക്കല്‍കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി), ഡോ. അനിത (തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഞ്ച് രോഗ വിഭാഗം മേധാവി). മരുമക്കള്‍ : ലതിക സന്തോഷ്കുമാര്‍ (കടവന്ത്ര ഹൈസ്കൂള്‍), ഡോ. വാവ ഡോ. വിശ്വനാഥന്, ഗിരിജാത്മജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: